കാസര്‍കോട് (www.evisionnews.in): ധര്‍മനിഷ്ഠയുള്ള വിദ്യാര്‍ഥി സമൂഹമാണ് സമൂഹത്തിന്റെ കാമ്പെന്ന് കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍. രാജ്യത്തിന്റെ ഭൗതിക സാഹചര്യം വികസിച്ചത് കൊണ്ട് മാത്രം പുരോഗതിയുണ്ടാവുകയില്ല. വിദ്യാര്‍ഥി യുവജനങ്ങളാണ് സമൂഹ പുരോഗതിയുടെ ഗതിനിര്‍ണ്ണയിക്കുന്നത്. ക്ഷമയും സഹനവും പ്രൊഫഷണല്‍ രംഗത്ത് നിലനിര്‍ത്തിയാല്‍ മാത്രമെ വിജയം നേടാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.
ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എക്കാലത്തും മാതൃകാ യോഗ്യമാണ്. കര്‍ണ്ണാടകയില്‍ പഠനത്തിലും തൊഴിലിലും ഏര്‍പ്പെട്ടിരിക്കു മലയാളി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സാധ്യമാകുന്നത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎസ്എം സംസ്ഥാന സമിതി കാസര്‍കോട് സംഘടിപ്പിച്ച് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പികെ അംജദ് മദനി അധ്യക്ഷത വഹിച്ചു. വിദേശത്തെയും ഇതരസംസ്ഥാനങ്ങളിലെയും പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കായി വേദി രണ്ടില്‍ നടന്ന സമ്മേളനത്തില്‍ മെഹ്ത്താബ് അംജദ് (സി.ഐ.എസ് ബാംഗ്ലൂര്‍), സൈദ് ഹുസൈന്‍ (അല്‍ഹിക്മ ബാംഗ്ലൂര്‍), നബീല്‍ രണ്ടത്താണി, സൈദ് ഖാലിദ് പേട്ടല്‍ മുംബൈ എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. ഓപ്പണ്‍ ഡിസ്‌കഷന്‍ അര്‍ഷദ് ഖാന്‍ ദുബൈ നേതൃത്വം നല്‍കി. ഹാരിസ്ബ്‌നു സലീം മുഹമ്മദ് ഖാന്‍ ഹൈദരാബാദ്, ഡോ. അഹമ്മദ് ഷാസ് എന്നിവര്‍ സംസാരിച്ചു.
വേദി മൂന്നില്‍ കരിയര്‍ കൗസില്‍ സെഷനില്‍ ഉനൈസ് ഐ.എ.എസ്, ജൗഹര്‍ മുനവ്വിര്‍ നേതൃത്വം കൊടുത്തു. ഫൈസല്‍ മൗലവി പുതുപ്പറമ്പ്, അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി, നാസിര്‍ ബാലുശ്ശേരി, മുഹമ്മദ് ശമീല്‍ പ്രഭാഷണം നടത്തി. കുവൈത്ത് ഇഹ്‌യാഉ തുറാസുല്‍ ഇസ്‌ലാമി ഡയറക്ടര്‍ ശൈഖ് താരിഖ് സാമി ഈസ വിദ്യാര്‍ഥികളുമായി സംവദിച്ചു.
നാളെ നടക്കുന്ന സമാപന സമ്മേളനം കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് പി.എന്‍ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പി. മൊയ്തീന്‍ മൈസൂര്‍ അധ്യക്ഷത വഹിക്കും. ദുബൈ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് ഹുസൈന്‍ സലഫി മുഖ്യപ്രഭാഷണം നടത്തും.
Keywords: Kasaragod-social-minister-ut-khader-msm-profcone-students
Post a Comment
0 Comments