Type Here to Get Search Results !

Bottom Ad

ഉദുമ സ്‌കൂളിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം

ഉദുമ: (www.evisionnews.in)  ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുത്തതിന് ക്രിമിനല്‍ കേസില്‍പ്പെട്ട അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാര്‍ച്ചില്‍ നേരിയ തോതില്‍ സംഘര്‍ഷം. പോലീസും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളും നടന്നു.
ഉദുമ ടൗണില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് സ്‌കൂള്‍ ഗൈറററിന് സമീപം ബേക്കല്‍ എസ്. ഐ. പി. നാരായണന്റെ നേതൃത്വത്തിലുളള പോലീസ് തടഞ്ഞതോടെയാണ് ഉന്തും തളളും ഉണ്ടായത്. ജില്ലാ നേതാക്കളെത്തി പ്രവര്‍ത്തകരെ ശാന്തരാക്കി. 
മാര്‍ച്ച് ഡി.സി.സി. വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.
എം. ഗിരീഷ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സാജിദ് മൗവ്വല്‍, വാസു മാങ്ങാട്, ഗീത കൃഷ്ണന്‍, സുകുമാരി ശ്രീധരന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ചന്ദ്രന്‍ കരിച്ചേരി, നോയല്‍ ടോം ജോസ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.പ്രഭാകരന്‍, അരവിന്ദന്‍, പ്രദീപന്‍, ഗോപി ബാര, അന്‍വര്‍ മാങ്ങാട്, രഞ്ജിത്ത് ആര്യടുക്കം, രാമകൃഷ്ണന്‍ നാലാംവാതുക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

evisionnews


Keywords: Uduma, Lokayuktha, state school kalolsavam, Uduma Mandalam committee, bekal S.I.P Narayanan

Post a Comment

0 Comments

Top Post Ad

Below Post Ad