മുംബൈ: (www.evisionnews.in) ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടിന്റെ വീട് ആക്രമിക്കുകയും വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിക്കുകയും ചെയ്ത സംഭവത്തിലെ രണ്ടു പ്രതികള്‍ മുംബൈയില്‍ പിടിയിലായി. അരയി സ്വദേശികളായ ബിജു, മനോജ് എന്നിവരെയാണ് വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചത്. ഞായറാഴ്ച പുലര്‍ച്ചോടെയാണ് സംഭവം. അരയി ജമാഅത്ത് പ്രസിഡണ്ട് ബി.കെ യൂസഫ് ഹാജിയുടെ വീടിന് നേരെയാണ് അക്രമമുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് പുലര്‍ച്ചെയാണ് വീടിന് നേരെ അക്രമം നടക്കുകയും വാഹനങ്ങള്‍ തീവെക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം ഇവര്‍ കസ്റ്റഡിയിലായിരുന്നു.
ഗള്‍ഫിലേക്ക് പോകാനാണ് വിമാനത്താവളത്തിലെത്തിയത്. ഇവര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കസ്റ്റഡിയിലായ വിവരം ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് മുംബൈയിലേക്ക് പോകും.
Keywords: Jama'th President, vehicles, burn, Mumbai airport, Kanahangad, two custody, Biju, Manoj, B.K Yousuf Haji, Gulf, Look out notice,
Post a Comment
0 Comments