അജാനൂര്‍: (www.evisionnews.in) മുക്കൂട്ട് ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഇട്ടമ്മല്‍ മുത്തപ്പന്‍ മഠപ്പുരയ്ക്കടുത്ത് താമസിക്കുന്ന തേങ്ങ വ്യാപാരി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റംഷീദിന്റെ മാതൃസഹോദരന്‍ വളപ്പില്‍ അബ്ദുള്‍ ഖാദര്‍ (45), ബന്ധു വി മന്‍സൂര്‍ എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹൈസ്‌ക്കൂളിനടുത്ത് താമസിക്കുന്ന അഹമ്മദ് അഫ്‌സല്‍ (20), അഹമ്മദ് ആസിഫ് (22) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സിഐ യു പ്രേമന്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് അബ്ദുള്‍ ഖാദറും മന്‍സൂറും ആക്രമിക്കപ്പെട്ടത്. പ്രതികള്‍ അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കൊളവയലില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇനി ഈ കേസില്‍ അബ്ദുള്ള, സഹോദരന്‍ ഹംസ, അര്‍ഷാദ് എന്നിവരെ പിടികൂടാനുണ്ട്. ഒളിവില്‍ കഴിയുന്ന ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kanhangad, Young, attacked, two custody, tools, Afsal, Ahmad Asif
Post a Comment
0 Comments