കുമ്പള: (www.evisionnews.in) ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോ റിക്ഷയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കുമ്പളയ്ക്ക് സമീപമാണ് പീഡനശ്രമമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറെയടക്കം രണ്ട് പേരെ പോലീസ് പിടികൂടി.
ഓട്ടോ ഡ്രൈവര്‍ കോയിപ്പാടി കടപ്പുറത്തെ രാജേഷ്, സുഹൃത്ത് കുമ്പള ദേവി നഗറിലെ ദിനേശ് എന്നിവരാണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടി സ്ഥിരമായി സ്‌കൂളിലേക്ക് പോയി വരുന്ന രാജുവിന്റെ ഓട്ടോയില്‍ കൈകാണിച്ച് കയറിയ സുഹൃത്ത് ഡ്രൈവര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. മറ്റുകുട്ടികളെല്ലാം ഇറങ്ങിയതോടെ ഇയാള്‍ പിന്‍ഭാഗത്തേക്ക് പോയി ഉപദ്രവിക്കുകയായിരുന്നു. ഇതോടെ ബഹളം വെച്ച് പെണ്‍കുട്ടി പുറത്തേക്ക് ചാടി. പെണ്‍കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.
യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസിലേല്‍പിച്ചു. ഓട്ടോയുമായി രക്ഷപ്പെട്ട രാജുവിനെ കുമ്പളയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Auto, student, torture, Kumbala, two arrested
Post a Comment
0 Comments