അപകടത്തിന് കാരണം പാളത്തില്‍വീണ പാറക്കല്ല്
ബാംഗ്ലൂര്‍ (www.evisionnews.in): ബാംഗ്ലൂര്‍ -എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ടു മലയാളികളടക്കം മരണ സംഖ്യ പത്തായി. ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ ആന്റണി ഇട്ടീര(57), അമന്‍(9) എന്നിവരാണ് മരിച്ച മലയാളികള്‍.
വെള്ളിയാഴ്ച രാവിലെ 7.40നാണ് ഹൊസൂറിനടുത്ത് ബാംഗ്ലൂര്‍ എറണാക്കുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റിയത്. ഡി-8, ഡി-9, ഡി-10, ഡി-11, രണ്ട് എസി ചെയര്‍ കാറുകള്‍, രണ്ടു ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ടു ബോഗികളായി 108 മലയാളികളാണ് യാത്രചെയ്യാന്‍ റിസര്‍വ് ചെയ്തിരുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ മലയാളികള്‍ അപകടത്തില്‍പ്പെട്ടിരിക്കുമെന്നാണ് കരുതുന്നത്. നിലവില്‍. ദൃസാക്ഷികളും രക്ഷാപ്രവര്‍ത്തകരുമാണ് മരണ സംഖ്യ പത്തായതായി അറിയിച്ചത്.
റെയില്‍വേ ട്രാക്കില്‍ കിടന്ന പാറക്കഷ്ണത്തില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം അന്വേഷണത്തിനു ശേഷമേ സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി റയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
കുടുങ്ങി കിടക്കുന്ന മറ്റ് യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി ബാംഗ്ലൂര്‍-നാഗര്‍കോവില്‍ എക്‌സ്പ്രസ് വഴിതിരിച്ചു വിടാനുള്ള സാധ്യത പരിശോധിക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സുനില്‍ ബാജ്‌പേയ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനാണ് പ്രഥമ പരിഗണന. പരുക്കേറ്റവരെ അനയ്ക്കലിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഡി എട്ട് കോച്ചിലുണ്ടായിരുന്ന യാത്രക്കാരാണു അപകടത്തില്‍ മരിച്ചത്. ഇതില്‍ ഒന്നു മുതല്‍ 30 വരെ സീറ്റുകളില്‍ ഉള്ളവര്‍ക്കാണ് ഗുരുതര പരുക്കുകളുളളത്. നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. ഈ കോച്ചില്‍ 60 മലയാളി യാത്രക്കാരാണുള്ളത്. കോച്ച് മുറിച്ചു വേര്‍പെടുത്താനുള്ള ശ്രമം ആരംഭിച്ചു.
Keywords: Karnataka-banglore-train-accident-died-intercity-express-malayalikal-
Post a Comment
0 Comments