കാഞ്ഞങ്ങാട്: (www.evisionnews.in) സ്റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചു. അട്ടേങ്ങാനം വെള്ളമുണ്ടയിലെ അംബുജാക്ഷന്റെ മകന്‍ അനന്തകൃഷ്ണന്‍(27) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 3.30നു കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷനിലാണ് സംഭവം.
കാഞ്ഞങ്ങാട് സ്റ്റോപ്പിലാത്ത കൊച്ചുവേളിബിക്കാനീര്‍ എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നു പറയപ്പെടുന്നു. തൃശൂര്‍ നിന്നു കാഞ്ഞങ്ങാടേക്കു വരാന്‍ മറ്റൊരു ട്രെയിനിനു ടിക്കറ്റെടുത്തെങ്കിലും ഇതു കിട്ടാതെ വന്നതോടെ ബിക്കാനീര്‍ എക്‌സ്പ്രസില്‍ കയറുകയായിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 9.15ഓടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സഹോദരന്‍: അഖിലേഷ്.
Keywords: Kanhgad, stop, train, young man,
Post a Comment
0 Comments