കാസര്‍കോട് (www.evisionnews.in); പ്ലാറ്റ്‌ഫോമുകളിലെ നടന്നുവില്‍പ്പനയ്ക്ക് ഇനിമുതല്‍ നിരോധനം ഏര്‍പ്പെടുത്തും. ഇതിന്റെ ആദ്യപടിയായി പാലക്കാട് റെയില്‍വെ ജംഗ്ഷനില്‍ നടന്നുവില്‍പ്പന പാടില്ലെന്നു കാണിച്ച് സ്റ്റേഷന്‍ മാനേജര്‍ അറിയിപ്പു നല്‍കി. ഇതോടെ ട്രെയിന്‍ യാത്രക്കിടെ ഒന്നു ചായ കുടിക്കണമെങ്കില്‍ പ്ലാറ്റ്‌ഫോമിലെ സ്റ്റാളുകളിലേക്ക് ഇറങ്ങിയോടണം.
വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ പ്ലാറ്റ്‌ഫോമുകളിലെ നടന്നു വില്‍പ്പന നിരോധിക്കാന്‍ റെയില്‍വേ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ആയിരത്തിലധികം വരുന്ന വെന്‍ഡിംങ് തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്ന പ്രശ്‌നമായതിനാല്‍ ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇത്തവണ ഓരോ റെയില്‍വേ സ്‌റ്റേഷനിലായി വെന്‍ഡിംങ് നിരോധനം നടപ്പാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷനിലെ പ്ലാറ്റ്‌ഫോമുകളിലുള്ള പതിനൊന്ന് സബ് സ്റ്റാളുകളിലെ നാല്‍പതോളം വെന്‍ഡിംങ് തൊഴിലാളികളോടാണ് വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ചായ, കാപ്പി, കുടിവെള്ളം, ലഘുഭക്ഷണങ്ങള്‍, ചിപ്‌സ്, ഹല്‍വ തുടങ്ങിയവയാണ് സബ് സ്റ്റാളുകളിലെ വെന്‍ഡര്‍മാര്‍ വില്‍ക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വര്‍ഷാവര്‍ഷം പുതുക്കി നല്‍കുന്ന വെന്‍ഡിംങ് പാസ് ഉപയോഗിച്ചാണ് തൊഴിലാളികള്‍ കച്ചവടം നടത്തുന്നത്. നിലവില്‍ ഓരോ സബ് സ്റ്റാളിലും ഒരാള്‍ നിന്നു വില്‍ക്കുകയും മൂന്ന്‌പേര്‍ നടന്നു വില്‍ക്കുകയുമാണ് ചെയ്യുന്നത്. ഇതാണ് പൂര്‍ണമായും നിലയ്ക്കുക.
ബിരിയാണി, ചപ്പാത്തി, പൊറോട്ട, വെള്ളയപ്പം, ഊണ് എന്നിവ എന്‍.വി.ആര്‍.ആര്‍ സ്റ്റാളിലെ വെന്‍ഡിംങ് തൊഴിലാളികളാണ് വില്‍ക്കുന്നത്. ഇവരുടെ വില്‍പ്പനക്ക് നിലവില്‍ തടസമില്ല. പാലക്കാട് ജംഗ്ഷനില്‍ ആകെ 17 പേരാണ് എന്‍.വി.ആര്‍.ആര്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നത്. ഇവര്‍ക്കുമാത്രം മുഴുവന്‍ വണ്ടികളിലും കച്ചവടം നടത്താനാവില്ല. പാലക്കാട്ട് നിരോധനം നടപ്പാകുന്ന മുറയ്ക്ക് ഡിവിഷനു കീഴിലെ മുഴുവന്‍ സ്‌റ്റേഷനുകളിലും ഇത് പ്രാബല്യത്തില്‍വരുത്തും.
Keywords: Kasaragod-kanhangad-train-tea-coffee-police
Post a Comment
0 Comments