Type Here to Get Search Results !

Bottom Ad

കാത്തിരിപ്പിന് വിട; ബൈന്തൂര്‍ പാസഞ്ചര്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും

കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ കാസര്‍കോടിന് വരദാനമായി ലഭിച്ച കാസര്‍കോട് -ബൈന്തൂര്‍ പാസഞ്ചര്‍ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. തീവണ്ടിക്ക് ഉച്ചക്ക് ബൈന്തൂരില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ ഫഌഗ് ഓഫ് ചെയ്യും. 

കാസര്‍കോട് ജില്ലയ്ക്ക് പുതുതായി ലഭിച്ച ഏക തീവണ്ടിയായ കാസര്‍കോട് ബൈന്തൂര്‍ പാസഞ്ചര്‍ ഉടന്‍ ഓടിത്തുടങ്ങുമെന്ന് പറഞ്ഞെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഓടിത്തുടങ്ങാത്തത് ഏറെ ആശങ്കക്കും പ്രതിഷേധത്തിനും കാരണമാക്കിയിരുന്നു. കാസര്‍കോട് സ്‌റ്റേഷനില്‍ നിന്ന് ദിവസവും രാവിലെ 6.40ന് പുറപ്പെടുന്ന തീവണ്ടി 11.50ന് ബൈന്തൂരില്‍ എത്തിച്ചേരും. തിരിച്ച് 1.05ന് ബൈന്തൂരില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 6.10ഓടെ കാസര്‍കോട് സ്‌റ്റേഷനില്‍ എത്തിച്ചേരും.

evisionnews


Keywords: Kasaragod-train-bainthoor-kasaragod-passenger-train-flag-off-monday

Post a Comment

0 Comments

Top Post Ad

Below Post Ad