കാസര്‍കോട് (www.evisionnews.in): തീവണ്ടി യാത്രക്കിടയില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം സ്വകാര്യകോളേജിലെ വിദ്യാര്‍ത്ഥികളായ പ്രശാന്ത് (21), സന്ദേശ് (19), സച്ചിന്‍ (19), സംഗീത് (19), അനീഷ് (19) എന്നിവരെയാണ് ഇന്നലെ വെകിട്ട് എസ്.ഐ സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം മംഗലാപുരത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വണ്ടിയിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലിയത്. വിദ്യാര്‍ത്ഥികള്‍ മംഗലാപുരത്ത് നിന്നും കയറിയതിന് ശേഷം വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും മറ്റു യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിലുമാണ് പെരുമാറിയത്. പിന്നീട് വാക്കേറ്റത്തിലേക്കും കൈയ്യാങ്കളിയിലേക്കുമെത്തുകയായിരുന്നു. അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Keywords; Kasaragod-train-kasaragod-students-arrest-kannur-police-college
Post a Comment
0 Comments