Type Here to Get Search Results !

Bottom Ad

യുവതിയെ ചുവന്ന തെരുവിൽ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു; ഒരു ദിവസം പീഡിപ്പിച്ചത് 35 പേർ

മുംബൈ: (www.evisionnews.in) യുവതിയെ ചുവന്ന തെരുവിൽ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. ഒരു ദിവസം പീഡിപ്പിച്ചത് 35 പേർ. കൊൽകത്തയിൽ നിന്നും ജോലി അന്വേഷിച്ചെത്തിയ യുവതിയെയാണ് ബിവാണ്ടി എന്ന ചുവന്ന തെരുവിൽ വിറ്റത്. ബിവാണ്ടിയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
കഴിഞ്ഞ വർഷവും ജോലി തേടി എത്തിയ മറ്റൊരു യുവതിയെ ചെറുപ്പക്കാരുടെ ഒരു കൂട്ടം ബിവാണ്ടിയിൽ വിറ്റിരുന്നു. അന്ന് അനാശാസ്യത്തിന് വഴങ്ങാത്ത യുവതിയുടെ മുലകൾ ഛേദിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റു കൊണ്ട് പൊളിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച്ചയാണ് ബിവാൻണ്ടിയിൽ നടന്ന രണ്ടാമത്തെ സംഭവം പുറത്തറിയുന്നത്. പ്രതി ചേർക്കപ്പെട്ട സലീമെന്ന യുവാവ് മുറിവേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടയ്ക്ക് യുവതി ഇറങ്ങി ഓടിയതോടെ നാട്ടുകാർ ഇവരെ പിടികൂടുകയായിരുന്നു. നെഹൂർ എന്ന സ്ഥലത്ത് മൂന്നു ദിവസം പാർപ്പിച്ചതിനു ശേഷമാണ് ബിവാണ്ടിയിൽ വിൽക്കാൻ ശ്രമിച്ചതെന്ന് യുവതി അറിയിച്ചു. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് പീഡനത്തിന് ഇരയായ യുവതി.

evisionnews


Keywords: Young, red street, one lakh, Bivandi, torture, sexual organs, 

Post a Comment

0 Comments

Top Post Ad

Below Post Ad