കാഞ്ഞങ്ങാട്: (www.evisionnews.in) പടന്നക്കാട് ടോള്‍ബൂത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട്ടെ എം.കെ ദിനേശനെയാണ് (42) ഹൊസ്ദുര്‍ഗ് എസ്.ഐ കെ.ബിജുലാല്‍ അറസ്റ്റ് ചെയ്തത്. ജനുവരി 31ന് പടന്നക്കാട് ടോള്‍ബൂത്തില്‍ ജീവനക്കാരനായ ശരീഫിനെ ദിനേശന്‍ മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇ കൃഷ്ണനെയും അക്രമിച്ചു. ഈ സംഭവത്തില്‍ ദിനേശനെതിരെ പോലീസ് കേസെടുത്തിരുന്നു.
അറസ്റ്റിലായ ദിനേശനെ കോടതി റിമാന്റ് ചെയ്തുവെങ്കിലും പിന്നീട് ജാമ്യമനുവദിച്ചു.
Keywords: padannakkad,toll booth, Dineshan, Hosdurg S.I, K.Bijulal
Post a Comment
0 Comments