തളങ്കര: (www.evisionnews.in) ' കായിക വിനോദത്തിലൂടെ ഒരുമ ' എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച് തളങ്കര ക്രിക്കറ്റ് ഫോറം സംഘടിപ്പിക്കുന്ന ടി.എ. ഇബ്രാഹിം സ്മാരക ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള തളങ്കര പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 7,8 തീയ്യതികളില്‍ തളങ്കര മുസ്ലീം ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. തളങ്കരയിലെ പ്രഗല്‍ഭരായ 24 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരക്കും.
സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദ് അലി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ക്രിക്കറ്റ് അസ്സോസിയേഷന്‍ പ്രസിഡന്റും മുന്‍ കേരള അണ്ടര്‍ 16, 19 താരവുമായ നൗഫല്‍ തളങ്കര, മുന്‍ കേരള രഞ്ജി താരം ചന്ദ്രശേഖര്‍, സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയനായ ടെന്നീസ് ബോള്‍ ക്രിക്കറ്റ് താരം നാച്ചു സ്‌പോര്‍ട്‌സ് ലൈന്‍ എന്നിവരെ സമാപന ചടങ്ങില്‍ അനുമോദിക്കും. നവാസ് , ഷുഹൈബ് , സിദ്ദീഖ് ചക്കര , നൗഫല്‍ തായല്‍ , ത്വല്‍ഹത്ത് , അനസ് കണ്ടത്തില്‍ , ഹാരിസ് , സുബൈര്‍ എന്നിവര്‍ പ്രസംഗിക്കും.
ടൂര്‍ണ്ണമെന്റിന്റെ ലോഗൊ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിനു നല്‍കി പ്രകാശനം ചെയ്തു.
Keywords: Thalangara Premier League, 7,8, T.A Ibrahim memmorial trophy, Thalangara Cricket forum, C.T Ahmad Ali, Nachu sports line
Post a Comment
0 Comments