ആഗ്ര: (www.evisionnews.in) മൂന്നുവയസുകാരിയെ പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് ആഗ്ര പോലീസ്. സംഭവത്തെ തുടര്‍ന്ന് നഗരത്തിലുടനീളം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നുപേരും 14നും 16നും മധ്യേ പ്രായമുള്ളവരാണ്. കൂട്ടത്തിലുള്ള 15കാരന്റെ അയല്‍വാസിയാണ് ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെന്ന് പൊലീസ് സൂപ്രണ്ട് സമീര്‍ സൗരഭ് പറഞ്ഞു. കഴിഞ്ഞ മാസം 15നാണ് സംഭവം നടന്നത്. എന്നാല്‍ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി സംഭവം ആരെയും അറിയിച്ചിരുന്നില്ല. പിന്നീട് ഇവര്‍ വാട്‌സ്ആപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കുറ്റാരോപിതരായ മൂന്നുപേരെയും ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് അയച്ചതായി എസ്പി അറിയിച്ചു.
സംഭവം ശ്രദ്ധയില്‍പെട്ട ദിവസം തന്നെ പോലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഐപിസി സക്ഷന്‍ 376(ബലാത്സംഗക്കുറ്റം), പോസ്‌കോ ആക്ട്, ഐടി ആക്ട് എന്നീ കുറ്റങ്ങളാണ് പോലീസ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്. എന്നാല്‍ മൂന്നുപേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോസ്‌കോ നിയമം എടുത്തുമാറ്റി.
വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വിവരം അയല്‍വാസികള്‍ പറഞ്ഞറിഞ്ഞ് കുട്ടിയുടെ അച്ഛനാണ് സംഭവം പോലീസില്‍ അറിയിച്ചത്. മാതാപിതാക്കള്‍ ജോലിക്കും, സഹോദരന്‍ സ്‌കൂളിലും പോയ സമയത്ത് മൂന്നുപേരും ചേര്‍ന്ന് തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.
Keywords: Three year old, three minor, vedio, police suprent , Juvainal justice home
Post a Comment
0 Comments