കാഞ്ഞങ്ങാട് : (www.evisionnews.in)കിനാനൂർ കരിന്തളം പഞ്ചായത്തി നെ ഖനന വിമുക്തമാക്കാനുള്ള ജനകീയ ചെറുത്തു നില്പ്പിന്റെ ഭാഗമായി തലയടുക്കം കെ.സി.സി. പി യുടെ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് ഐക്യ ദാർഡ്യം അർപ്പിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ചവൈകുന്നേരം 3 മണിക്ക് തലയടുക്കത്ത് ഐക്യ ദാർഡ്യ സായാഹ്നം നടത്തും. സംസ്ഥാന കമ്മിറ്റി അംഗം ജോസഫ് ജോണ്‍ ഉദ്ഖാടനം ചെയ്യും. വെൽഫെയർ പാർട്ടി ജില്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ പങ്കെടുക്കും. ജനവിരുദ്ധ വികസനത്തിന് നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിന് മുന്നറിയിപ്പാണ് ഇത്തരം ജനകീയ സമരങ്ങളെന്നു കാഞ്ഞങ്ങാട് നടന്ന കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
keywords : kasargod-thalayadukkam-mining-welfare-party-friday
Post a Comment
0 Comments