Type Here to Get Search Results !

Bottom Ad

മൊഴികളില്‍ വൈരുദ്ധ്യം: തരൂരിനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് പോലീസ്



ഡല്‍ഹി: (www.evisionnews.in)  സുനന്ദ പുഷ്‌കര്‍ കൊലപാതക്കേസിലെ മൊഴികളുടെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ശശി തരൂരിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഡല്‍ഹി പോലീസ്. ഇതുവരെ കേസില്‍ ചോദ്യം ചെയ്തവര്‍ നല്‍കിയ മൊഴിയും തരൂര്‍ മൂന്നു ഘട്ടം ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളും തമ്മില്‍ കാര്യമായ വൈരുദ്ധ്യമുണ്ടെന്നും പൊലിസ് വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം മൊഴികളിലെ വൈരുദ്ധ്യത്തിന്റെ കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഇരുപത്തിനാലു മണിക്കൂറിനിടെ പൊലിസ് തരൂരിനെ രണ്ടുവട്ടം ചോദ്യം ചെയ്തിരുന്നു. ഇതുവരെ ആകെ മൂന്നുവട്ടമാണ് തരൂരിന്റെ മൊഴി രേഖപ്പെടുത്തിയത്. തരൂരിന്റെ ഡല്‍ഹിയിലെ വസതിയിലെ സഹായി നാരായണ്‍ സിംഗിന്റെ മൊഴിയും തരൂരിന്റെ മൊഴിയും പരിപൂര്‍ണമായും വിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു. കേസില്‍ ആദ്യം ചോദ്യം ചെയ്തതും നാരായണ്‍ സിംഗിനെ ആയിരുന്നു. വ്യാഴാഴ്ച തരൂരിന്റെ ഡ്രൈവര്‍ ബജ്‌രംഗിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വ്യാഴാഴ്ചത്തെയും വെള്ളിയാഴ്ചത്തെയും ചോദ്യം ചെയ്യല്‍. സുനന്ദ പുഷ്‌കര്‍, ഐപിഎല്ലുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്താനിരിക്കുകയായിരുന്നെന്ന മാധ്യമപ്രവര്‍ത്തക നളിനി സിംഗിന്റെയും സുനന്ദയുടെ മകന്‍ ശിവ് മേനോന്റെയും മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു തരൂരിനോടുള്ള ചോദ്യങ്ങള്‍. ഇക്കാര്യങ്ങളിലും തരൂരിന്റെ മറുപടി പരസ്പര വിരുദ്ധമായിരുന്നെന്ന് പൊലിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമൊന്നിച്ച് ദുബായില്‍ കഴിഞ്ഞതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ശേഷം തരൂര്‍ കേരളത്തിലേക്ക് മടങ്ങിയിരുന്നു.
മൊഴികളിലെ ഈ വൈരുദ്ധ്യം ഡല്‍ഹി പൊലീസ് ഗൗരവമായാണ് എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തത വരണമെങ്കില്‍ പൊലീസ് കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ വേണമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡല്‍ഹി പൊലീസ് കമ്മീഷര്‍ ബസിക്കു മുമ്പാകെ അന്വേഷണസംഘം ആവശ്യം അവതരിപ്പിച്ചതായാണ് സൂചന. ഇങ്ങനെയെങ്കില്‍ വരും ദിവസം തന്നെ ശശി തരൂരിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് കൂടുതല്‍ തെളിയുന്നത്.

Keywords: Shahsi Tharoor, police, Driver Bajrangi, New Delhi, Sunanda Pushkar
Tags

Post a Comment

0 Comments

Top Post Ad

Below Post Ad