തായ്‌പേയി: (www.evisionnews.in) 58 പേരുമായി സഞ്ചരിച്ച ട്രാന്‍സ് ഏഷ്യാ എയര്‍വേയ്‌സിന്റെ വിമാനം തായ്‌വാനിലെ ന്യൂ തായ്‌പേയിലെ നദിയില്‍ തകര്‍ന്നു വീണു. തായ്‌പേയിയില്‍നിന്ന് കിന്‍ മെന്‍ ദ്വീപിലേക്ക് പോവുകയായിരുന്ന എ.ടി.ആര്‍ 72 ചെറു വിമാനമാണ് കീലുംഗ് നദിയില്‍ തകര്‍ന്നു വീണത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന 10 പേരെ നഗരത്തിലെ ആശുപ്രതിയില്‍ എത്തിച്ചതായി തായ്‌വാനിലെ യുനൈറ്റഡ് ഡെയിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണ്. സിഴി ജില്ലയിലെ നന്‍യാംഗ് പാലത്തിനടുത്താണ് അപകടമുണ്ടയത്. അഗ്‌നി ശമന സേനയുടെ അഞ്ച സ്പീഡ് ബോട്ടുകള്‍ ഇപ്പോള്‍ നദിയില്‍ രക്ഷാപവര്‍ത്തനം നടത്തുകയാണ്. വിമാനം പാലത്തിനടുത്ത് വെച്ച് പുഴയില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു തായ്‌വാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തു വിട്ടിട്ടുണ്ട്.
Keywords; Thaiwan, air flight, Thaipai,
Post a Comment
0 Comments