കോട്ടക്കല്‍ (www.evisionnews.in): ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ കോട്ടക്കല്‍ താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് നാടെങ്ങും വന്‍ ഒരുക്കങ്ങള്‍. 26ന് സന്നദ്ധ വിഭാഗമായ സ്വഫ്‌വയുടെ ഇരുപത്തി അയ്യായിരം വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന റാലിയോടെയാണ് സമ്മേളനം ആരംഭിക്കുക.
നാല് ദിവസത്തെ സമ്മേളനത്തില്‍ 15,000 സ്ഥിരം പ്രതിനിധികളും പതിനൊന്ന് അനുബന്ധ സമ്മേളനങ്ങളിലായി പതിനായിരം പ്രതിനിധികളും സംബന്ധിക്കും. മാര്‍ച്ച് ഒന്നിനാണ് സമാപന സമ്മേളനം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എടരിക്കോട്ടെ വിശാലമായ വയലില്‍ സമ്മേളനത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി നേതാക്കള്‍ അറിയിച്ചു.
സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ചെയര്‍മാനും എം എന്‍ കുഞ്ഞമ്മദ് ഹാജി ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘമാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സ്വാഗത സംഘത്തിന് കീഴില്‍ വന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സമ്മേളനത്തോടനുബന്ധിച്ചുള്ള വിഭവ സമാഹരണത്തിലേക്ക് നാളികേരം നല്‍കിയാണ് മലയാളികള്‍ സമ്മേളനത്തിന് സ്‌നേഹ സാന്നിധ്യമാകുന്നത്. അഞ്ച് ലക്ഷം നാളികേരമാണ് സമ്മേളനത്തിനായി ശേഖരിക്കുന്നത്. സര്‍ക്കിള്‍ ഭാരവാഹികള്‍ വാഹനങ്ങളിലെത്തി ശേഖരിക്കുന്ന നാളികേരം സോണ്‍ ഘടകങ്ങളെ ഏല്‍പ്പിക്കും.
ഈ മാസം ആറിന് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ഹൈവേ മാര്‍ച്ച് വിവിധ ജില്ലകളിലായി 29 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം പതിനഞ്ചിന് കാസര്‍ക്കോട്ട് സമാപിക്കും.
Keywords: Kasaragod-sys-conference-sys
Post a Comment
0 Comments