തിരുവനന്തപുരം (www.evisionnews.in): എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നയിക്കുന്ന മാര്‍ച്ച് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം ആറ് മണിക്ക് ഗാന്ധിപാര്‍ക്ക് മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. 'സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം' എന്ന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാര്‍ച്ച്. മുന്‍മന്ത്രി എം വിജയകുമാര്‍ വിശിഷ്ടാതിഥി ആയിരിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പതാക കൈമാറും. സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. റീഡ് പ്രസ് മാനേജിംഗ് ഡയറക്ടര്‍ എന്‍ അലി അബ്ദുല്ല മാര്‍ച്ചിന് സന്ദേശം കൈമാറും.
കെകെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പിഎ ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് അരിയല്ലൂര്‍, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, എ സൈഫുദ്ദീന്‍ ഹാജി, സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി വിഴിഞ്ഞം, ഹാഷിം ഹാജി, സിദ്ദീഖ് സഖാഫി നേമം, ശാഹുല്‍ ഹമീദ് സഖാഫി, ശറഫുദ്ദീന്‍ പോത്തന്‍കോട്, ശാഫി വള്ളക്കടവ് സംസാരിക്കും. മാര്‍ച്ച് ഫെബ്രുവരി 15ന് കാസര്‍കോട്ട് സമാപിക്കും.
Keywords: trivandram-sys-conf-highway-march-started
Post a Comment
0 Comments