കാസര്‍കോട്: (www.evisionnews.in)സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന ആദര്‍ശ സമവാക്യം ആവേശമാക്കി ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന സന്ദേശം വിദ്യാര്‍ഥികളിലെത്തിക്കുന്നതിന്റെ ഭാഗമായി സ്‌റ്റേറ്റ് കമ്മിറ്റി നിര്‍ദേശിച്ച അസംബ്ലികളിലൂടെയാണ് വിദ്യാര്‍ഥികള്‍ സമ്മേളന ഭാഗമായത്. കഴിഞ്ഞ ദിവസം മദ്‌റസകളിലും ഇന്നലെ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പ്രതിജ്ഞകള്‍ക്കായി വിദ്യാര്‍ഥികള്‍ ഒത്തുകൂടി. നല്ലത് ചിന്തിച്ചും പറഞ്ഞും ജീവിതം ധന്യമാക്കുമെന്നും സമൂഹത്തിന്റെയും സഹജീവികളുടെയും ഐക്യത്തിന് പൊരുതാനുറച്ചുമുള്ള പ്രതിജ്ഞകളാണ് വിദ്യാര്‍ഥികള്‍ നടത്തിയത്. ജില്ലയിലെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലെ മദ്‌റസകളിലെയും ഐ.എ.എം.ഇ സ്‌കൂളുകളിലെയും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സമ്മേളനത്തെ നെഞ്ചേറ്റിയത്. സ്‌കൂള്‍ അസംബ്ലികളുടെ ജില്ലാ ഉദ്ഘാടനം സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെകന്ററി സ്‌കൂളില്‍ ജില്ലാ ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി നിര്‍വഹിച്ചു.
keywords : sys-60-anniversary-conference-school-students
Post a Comment
0 Comments