Type Here to Get Search Results !

Bottom Ad

പഠനം തുടരാനി ഇനി പണം തടസ്സമാകില്ല; ലാവണ്യയ്ക്കും ശരണ്യയ്ക്കും സ്‌നേഹസ്പര്‍ശവുമായി 'സുതാര്യകേരളം'

കാസര്‍കോട് (www.evisionnews.in): ലാവണ്യയ്ക്കും ശരണ്യയ്ക്കും പഠനം തുടരാന്‍ പണം ഇനി തടസ്സമാകില്ല. മുഖ്യമന്ത്രിയുടെ പരാതി പരിഹാരകേന്ദ്രമായ സുതാര്യകേരളം ജില്ലാ സെല്ലാണ് അച്ഛനും അമ്മയും നഷ്ടപ്പെട്ട ചെറുവത്തൂര്‍ പൊതാവൂര്‍ മയ്യലിലെ സഹോദരിമാര്‍ക്ക് രക്ഷകനായെത്തിയത്. ലാവണ്യയും ശരണ്യയും പഠനം വഴി മുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ് സുതാര്യകേരളം ജില്ലാസെല്ലിനെ സമീപിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇവര്‍ക്ക് വിദ്യാഭ്യാസം തുടരാനുളള സൗകര്യം ഗവണ്‍മെന്റ് ഒരുക്കുന്നത്. 

ലാവണ്യയ്ക്കും ശരണ്യയ്ക്കും രണ്ട് വര്‍ഷം മുമ്പ് അച്ഛനെ നഷ്ടമായി. ഹൃദയസ്തംഭനം മൂലമാണ് കൂലിപ്പണിക്കാരനായ അച്ഛന്‍ വേണു മരിച്ചത്. തുടര്‍ന്ന് അമ്മ സിന്ധുകല കൂലിപ്പണി ചെയ്താണ് ഇവരെ വളര്‍ത്തിയത്. 2014 ഏപ്രിലില്‍ ഇവര്‍ക്ക് അമ്മയേയും നഷ്ടമായി. പെട്ടെന്ന് പിടിപെട്ട പനി ന്യൂമോണിയയായി പരിണമിക്കുകയും ഇത് അമ്മയുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്തു. തികച്ചും ഒറ്റപ്പെട്ട ഈ പെണ്‍കുട്ടികള്‍ പിന്നീട് അമ്മൂമ്മയുടെ സംരക്ഷണയിലാണ് കഴിയുന്നത്. അമ്മൂമ്മ കൂലിപ്പണി ചെയ്തുകിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏകആശ്രയം. 

കുടുംബത്തിന്റ ദൈനംദിന ചെലവുകളും പേരമക്കളുടെ പഠനവും മുന്നോട്ട് കൊണ്ട്‌പോകാന്‍ പറ്റാതെ വിഷമിച്ച് നില്‍ക്കുന്ന അവസ്ഥയിലാണ് ഇവര്‍ സുതാര്യകേരളം ജില്ലാസെല്ലിനെ സമീപിക്കുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ സുതാര്യകേരളം ജില്ലാസെല്‍ പരാതിയില്‍ അടിയന്തിര നടപടി കൈകൊളളുന്നതിന് പരാതി ജില്ലാ സാമൂഹ്യനീതി ഓഫീസിന് കൈമാറി. സാമൂഹ്യനീതി ഓഫീസ് പരാതിയെപ്പറ്റി അന്വേഷിച്ച് നിജസ്ഥിതി മനസ്സിലാക്കി ലാവണ്യയെയും ശരണ്യയെയും സ്‌നേഹസ്പര്‍ശം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശരണ്യ എട്ടാംതരത്തിലും ലാവണ്യ ഒമ്പതാം തരത്തിലും പഠിക്കുന്നു.


Keywords: Kasaragod-kerala-govt-study-obj-years-sutharya-kerala

Post a Comment

0 Comments

Top Post Ad

Below Post Ad