നായമാര്‍മൂല (www.evisionnews.in): നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ വാര്‍ഷിക പുതുക്കലിനായുള്ള അപേക്ഷയോടൊപ്പം ബാങ്കില്‍ അംശാദായം അടച്ച രശീതിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന വ്യവസ്ഥ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. മിക്ക തൊഴിലാളികളും അംശാദായം അടച്ച രശീതി സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ പുതുക്കല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അത്തരം തൊഴിലാളികള്‍ക്ക് ഈ വര്‍ഷം അംശാദായം അടച്ച പാസ്ബുക്കിന്റെ പകര്‍പ്പ് മാത്രം ഹാജരാക്കി അംഗത്വം പുതുക്കി നല്‍കണമെന്ന് നിര്‍മാണ തൊഴിലാളി യുണിയന്‍ (എസ്.ടി.യു) നായമാര്‍മൂല യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുസ്സലാം പാണലം അധ്യക്ഷത വഹിച്ചു. ബി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍എ മുഹമ്മദ് താഹിര്‍, എഎ ശിഹാബുദ്ദീന്‍, പി ഐഎ ലത്തീഫ്, പിഎം സുബൈര്‍, സിഎംഎ കാദര്‍, സിഎച്ച് ഹാരിസ്, സിഎ മൊയ്തു, അഹമദ് എടിച്ചേരി പ്രസംഗിച്ചു. എ അഹമദ് ഹാജി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു.
ഭാരവാഹികള്‍: അബ്ദുസ്സലാം പാണലം (പ്രസിഡന്റ്), ഹനീഫ മാര, സലിം സിവി (വൈസ് പ്രസിഡന്റ്), പിഐഎ ലത്തീഫ് (ജനറല്‍ സെക്രട്ടറി), സിഎംഎ ലത്തീഫ്, പിഎം സുബൈര്‍, അബ്ദുല്‍ അമീര്‍ (ജോ സെക്രട്ടറി) മുഹമ്മദ് കോളിക്കടവ് (ട്രഷറര്‍).
Keywords: Kasaragod-naimarmoola-yerarly-news-stu-renew-pasbook
Post a Comment
0 Comments