കാസര്‍കോട്: (www.evisionnews.in) ഈ വര്‍ഷത്തെ എസ്. എസ്. എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ്. എസ്. എഫ്. സംഘടിപ്പിക്കുന്ന എക്‌സലന്‍സി ടെസ്റ്റിനും, മോട്ടിവേഷന്‍ ക്ലാസിനും തുടക്കമായി. ഇഗ്ലീഷ്, മാക്‌സ്, സോഷിയല്‍ സയന്‍സ് എന്നീ വിഷയങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ജില്ലയില്‍ 46 സെന്ററുകളിലായി 5000 ഓളം വിദ്യാര്‍കള്‍ പരീക്ഷ എഴുതുന്നു. ജില്ലാ തല ഉല്‍ഘാടനം മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എ ഉല്‍ഘാടനം ചെയ്തു. എസ്. എസ്. എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി. എസ്. എസ്. എഫ് സ്റ്റേറ്റ് കമ്മിറ്റി അംഗം അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ഖാദര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി തര്‍ണൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഉമറുല്‍ ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് പൂത്തപ്പലം, ശകീര്‍ എം.ടി.പി സംബന്ധിച്ചു.
Keywords: SSLC, excellancy test, start, SSF, motivation class
Post a Comment
0 Comments