കാഞ്ഞങ്ങാട് (www.evisionnews.in): കൂളിയങ്കാലില്‍ പട്ടാപ്പകല്‍ വൃദ്ധയായ വീട്ടമ്മയെ മുഖത്ത് സ്‌പ്രെ തളിച്ച് ബോധം കെടുത്തിയ ശേഷം രണ്ടര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബുധനാഴ്ച ഉച്ചയ്ക്ക് കൂളിയങ്കാല്‍ ഓയില്‍ മില്ലിന് സമീപം താമസിക്കുന്ന ചിരുതേയിയെ (85)യാണ് പര്‍ദ്ദ ധരിച്ചെത്തിയ രണ്ടംഗ സംഘം മുഖത്ത് സ്‌പ്രെ തളിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തിലും കാതിലും ഉണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തത്.
തളിപ്പറമ്പില്‍ സ്‌കൂള്‍ അധ്യാപകനായ മകന്‍ മനോജ്, ഭാര്യ ലിറ്റില്‍ ഫഌവര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹേമയും ജോലിക്കും ഇവരുടെ മകന്‍ വൈഷ്ണവ് സ്‌കൂളിലേക്കും പോയതിനാല്‍ ചിരുതേയി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഈ സമത്താണ് പര്‍ദ്ദ ധരിച്ചെത്തിയ രണ്ടംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ചിരുതേയിയുടെ മുഖത്ത് സ്‌പ്രെ തളിക്കുകയും ബോധമറ്റ് വീണ വൃദ്ധയുടെ കഴുത്തിലും കാതിലുമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തത്.
Keywords: kasaragod-kanhangad-investigation-robbery-police-spray-on-the-face
Post a Comment
0 Comments