ന്യൂഡല്‍ഹി: (www.evisionnews.in) പ്രസംഗം കൊണ്ട് തെരഞ്ഞെടുപ്പ് വിജയിക്കാനാകില്ലെന്ന് ശിവസേന മുഖപത്രം സാമ്ന. ഡല്‍ഹിയില്‍ ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം കിരണ്‍ ബേദിക്ക് മാത്രമല്ല. മോദിയുടെ പരാജയമാണ്. അല്ലെങ്കില്‍ പിന്നെ ആരുടെ പരാജയമെന്ന് ബിജെപി വ്യക്തമാക്കണം.
ജനാധിപത്യത്തിന്റെ വലിയ വിജയമാണിത്. ഡല്‍ഹിയിലെ തോല്‍വിക്കു കാരണം നരേന്ദ്ര മോദിയാണെന്നു പറയുന്നതില്‍ തെറ്റില്ല. ഡല്‍ഹിയിലേത് വെറുമൊരു തരംഗമല്ലെന്നും സുനാമിയാണെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്നലെ പ്രതികരിച്ചിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എഎപി ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ഇത്തവണ രാജിവെക്കാതെ അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
Keywords: speech, B.J.P, Shiva sena, New Delhi, Samna, Narendra Modi, Udhav Thakara
Post a Comment
0 Comments