ജിദ്ദ: (www.evisionnews.in) ഏഴു വര്‍ഷത്തിനിടെ സൗദിയിലെത്തിയ വിദേശ തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി ഒ.ഐ.സിക്കു കീഴിലെ ഇസ്ലാമിക് ന്യൂസ് ഏജന്‍സി അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്.
60 ലക്ഷം തീര്‍ത്ഥാടകരാണ് കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയത്. തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 9,13,646 തീര്‍ഥാടകര്‍ വിദേശങ്ങളില്‍നിന്ന് അധികം എത്തി. ഏഴു വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് മൂന്നേകാല്‍ കോടിയിലേറെ ഉംറ തീര്‍ഥാടകരാണെത്തിയത്. 2008 മുതല്‍ 2015 ഫെബ്രുവരി ഒന്നു വരെ വിദേശ രാജ്യങ്ങളില്‍ നിന്ന് 3,38,12,145 ഉംറ തീര്‍ഥാടകരാണ് എത്തിയത്. ഇക്കാലയളവില്‍ ആകെ 3,61,06,449 ഉംറ വിസ സൗദി അറേബ്യ അനുവദിച്ചു.
ഹിജ്‌റ വര്‍ഷം 1429 മുതല്‍ 1435 വരെയുളള കാലത്ത് 3,37,44,527 ഉംറ വിസ സൗദ്യ അറേബ്യ അനുവദിച്ചു. ഇതില്‍ 3,20,19,696 പേര്‍ ഉംറ വിസയില്‍ രാജ്യത്തെത്തി. അനുവദിക്കപ്പെട്ട വിസ 17,24,000 പേര്‍ പ്രയോജനപ്പെടുത്തിയില്ല. ഏറ്റവും കൂടുതല്‍ പേര്‍ വിസ പ്രയോജനപ്പെടുത്താതിരുന്നത് 1433 ലാണ്. ആ വര്‍ഷം 3,97,000 പേര്‍ വിസ പ്രയോജനപ്പെടുത്തിയില്ല. 1,49,184 തീര്‍ഥാടകര്‍ വിസ കാലാവധിക്കുളളില്‍ സ്വദേശങ്ങളിലേക്ക്് തിരിച്ച് പോകാതെ സൗദിയില്‍ അനധികൃതമായി തങ്ങി. അനധികൃതമായി രാജ്യത്ത് തങ്ങുന്ന തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Keywords: Soudi, O.I.C, Jidha, Islamic news agency, country
Post a Comment
0 Comments