കാസര്‍ഗോഡ് :(www.evisionnews.in) നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണത്തിന്റെ ഭാഗമായി രണ്ടാം തിയ്യതി തിരുവന്തപുരത്ത് നിന്ന് തുടങ്ങിയ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതി ബോധന യാത്ര പതിനൊന്നാം തിയ്യതി ബുധനാഴ്ച്ച കാസര്‍ഗോഡ് ജില്ലയില്‍ പ്രവേശിക്കും തൃക്കരിപ്പൂര്‍, താഞ്ഞങ്ങാട്, കാസര്‍ഗോഡ്, മജീര്‍പള്ളം എന്നീ നാല് കേന്ദ്രങ്ങളില്‍ നല്‍കുന്ന സ്വീകരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . ജില്ലാ അഥിര്‍ത്തിയില്‍ നിന്ന് യാത്രാ നായകന്‍ അബ്ബാസലി ശിഹാബ് തങ്ങളെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിക്കും. യാത്രാ നായകനെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, എസ് വൈ എസ്, എസ് കെ ജെ എം,
എസ് എം എഫ്, , എസ് കെ എസ് എസ് എഫ്, സമസ്ത മാനേജ്‌മെന്റ് അസോസിയേഷന്‍, എംബ്ലോയിമെന്റ അസോസിയേഷന്‍, എസ് കെ എസ് ബീ വി, ജില്ലാ നേതാക്കള്‍ തങ്ങളെ സ്വീകരിക്കും.
യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ജന. സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി ഉല്‍ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ ഖത്തര്‍ ഇബ്രാഹീം ഹാജി ആമുഖ പ്രഭാഷണം നടത്തി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരമി പടന്ന സ്വാഗതം പറഞ്ഞു.ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര നന്ദിയും പറഞ്ഞു.ബഷീര്‍ ദാരിമി തളങ്കര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ലത്തീഫ് ചെര്‍ക്കള, നാഫിഅ് അസ്അദി ബീരിച്ചേരി, യൂനുസ് ഹസനി നീലേശ്വരം, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ലത്തീഫ് കൊല്ലബാടി, പി.എച്ച് അസ്ഹരി ആദൂര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords : needhibodham-travel-district-4-center-welcome-meeting
Post a Comment
0 Comments