കാസര്‍കോട് (www.evisionnews.in): നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ്കെഎസ്എസ്എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രയ്ക്ക് ഫെബ്രുവരി 11 ന് വൈകുന്നേരം 5 മണിക്ക് കാസര്‍കോട് ടൗണില്‍ ഊഷ്മള സ്വീകരണമേര്‍പ്പെടുത്തും.
കാസര്‍കോട്, ചെര്‍ക്കള, മുള്ളേരിയ, ബദിയടുക്ക എന്നീ നാല് മേഖലകള്‍ സംയുക്തമായാണ് കാസര്‍കോട് ടൗണില്‍ സ്വീകരണമൊരുക്കുന്നത്. സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി 101 അംഗ സ്വാഗത സംഘവും വിവിധ പ്രചരണ പദ്ധതികളും ആവിഷ്‌ക്കരിച്ചു.
ഖാസി ത്വാഖ അഹ്മദ് മൗലവി മുഖ്യരഖാധികാരി, ബശീര്‍ ദാരിമി തളങ്കര (ചെയര്‍മാന്‍), അബ്ദുല്‍ ലത്വീഫ് മൗലവി ചെര്‍ക്കള (വര്‍ക്കിംഗ് ചെയര്‍മാന്‍), ഖലീല്‍ ഹസനി ചൂരി (ജനറല്‍ കണ്‍വീനര്‍), ഹാരിസ് ബെദിര (വര്‍ക്കിംഗ് കണ്‍വീനര്‍), ഷാഫി നാലപ്പാട് (ട്രഷറര്‍).
ജില്ലാ ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. ജന.കണ്‍വീനര്‍ ഖലീല്‍ ഹസനി ചൂരി സ്വാഗതം പറഞ്ഞു. എസ്.പി സ്വലാഹുദ്ദീന്‍, ബഷീര്‍ ദാരിമി തളങ്കര, കെ.എം. സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, യു. ബഷീര്‍ ഉളിയത്തടുക്ക, അബ്ദുല്‍ ലത്തീഫ് മൗലവി ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod-grandfinale-neethi-bhodham-skssf
Post a Comment
0 Comments