Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ്: ഇബാദ് ക്യാമ്പിന് ബേക്കൂരില്‍ തുടക്കമായി


കാസര്‍കോട് (www.evisionnews.in) : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ഇബാദ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇബാദ് ക്യാമ്പിന് ആവേശകരമായ തുടക്കം. 

ഉപ്പള ബേക്കൂര്‍ ശാന്തിക്കുഴി ബദ്‌രിയ്യ ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ ആരംഭിച്ച ക്യാമ്പ് എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് ദഅ്‌വാ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നവരെ ഉള്‍പ്പെടുത്തിയാണ് ഇബാദിന്റെ കീഴില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ദര്‍സ്, കോളേജ് വിദ്യാര്‍ത്ഥികളടക്കമുള്ള നൂറുകണക്കിനാളുകളെക്കൊണ്ട് ക്യാമ്പ് സര്‍വ്വ സജീവമായിരുന്നു. 

ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി അധ്യക്ഷത വഹിച്ചു. ഇബാദ് കണ്‍വീനര്‍ അബ്ദുല്ല റഹ്മാനി സ്വാഗതം പറഞ്ഞു. ഇബാദ് സംസ്ഥാന ഡയറക്ടര്‍ ആശിഖ് ദാരിമി പുളിക്കല്‍, സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ ശരീഫ് സാഹിബ് പൊന്നാനി, സംസ്ഥാന വര്‍ക്കിം സെക്രട്ടറി റസാഖ് സാഹിബ് പുതുപൊന്നാനി, ഇബ്രാഹീം സാഹിബ് മുണ്ടക്കല്‍, മാഹിന്‍ ദാരിമി, ഹബീബ് ദാരിമി, സുബൈര്‍ ദാരിമി, ജംഷീദ് അട്ക്ക സംബന്ധിച്ചു. വിവിധ സെഷനുകളിലായി തുടക്കമിട്ട ക്യാമ്പ് ശനിയാഴ്ച ഉച്ചയോടെ സമാപിക്കും.


Keywords: Kasaragod-skssf-news-grand-finale

Post a Comment

0 Comments

Top Post Ad

Below Post Ad