Type Here to Get Search Results !

Bottom Ad

ഗ്രാന്റ് ഫിനാലെ കാസര്‍കോട് ജില്ലാ ജൂബിലി സന്ദേശ യാത്ര ഇന്ന് തൃക്കരിപ്പൂരില്‍ സമാപിക്കും


ഉദുമ (www.evisionnews.in): ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ഥം കാസര്‍കോട് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന നായകനും ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഡയരക്ടറും ഹാശിം ദാരിമി ദേലംപാടി കോ ഓഡിനേറ്ററും സൂഹൈര്‍ അസ്ഹരി പള്ളങ്കോട്, സിദ്ദീഖ് അസ്ഹരി, പാത്തൂര്‍, സി.പി മൊയതു മൗലവി ചെര്‍ക്കള, റഷീദ് ഫൈസി ആറംങ്ങാടി ഉപനായകന്‍മാരായികൊണ്ടുള്ള എസ്.കെ.എസ്.എസ്.എഫ ജൂബിലി സന്ദേശ യാത്ര ഇന്നു തൃക്കരിപ്പൂര്‍ പടന്നയില്‍ സമാപിക്കും. സമപാന സമ്മേളനം സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്യും.

ഇന്നലെ ഉദുമ മേഖലയിലെ ഉദുമയില്‍ നടന്ന സ്വീകരണ യോഗം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അബ്ദുല്ല യമാനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് രാമന്തളി, ഹനീഫ് ഹുദവി ദേലംപാടി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാഞ്ഞങ്ങാട് മേഖലയിലെ ആറങ്ങാടിയില്‍ നല്‍കിയ സ്വീകരണം കുടക് ഖാസി പൂക്കളം അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്ര‘ാഷണം നടത്തി. പാണക്കാട് സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. 

ഇസ്മാഈല്‍ മൗലവി കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. കെ.യു ദാവൂദ് ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, റഷീദ് ഫൈസി ആറങ്ങാടി, ടി.പി അലി ഫൈസി, ഇബ്രാഹിം മുസ്‌ലിയാര്‍ കാഞ്ഞങ്ങാട്, ടി.എം.എ റഹ്മാന്‍ തുരുത്തി, ഷാഫി ഹാജി ഉദുമ, ഖലീല്‍ ഹസനി വയനാട്, ഫഖ്‌റുദ്ദീന്‍ മേല്‍പറമ്പ്, ലത്തീഫ് കൊല്ലമ്പാടി, ഉമര്‍ തൊട്ടി, പി.എച്ച് അസ്ഹരി ആദൂര്‍, ഇര്‍ഷാദ് ഹുദവി, റഷീദ് ചാലക്കുന്ന്, ഫൈസല്‍ പേരാല്‍ മുഹമ്മദ് കുഞ്ഞി തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നീലേശ്വരം മേഖലയിലെ കോട്ടപ്പുറത്ത് നല്‍കിയ സ്വീകരണ യോഗത്തോടെ ഇന്നലെ യാത്ര സമാപിച്ചു. യോഗം അബ്ദുല്‍ മജീദ് നിസാമി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മൗലവി കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ഹാഷിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി. യാത്ര ഇന്നു പെരുമ്പട്ട മേഖലയിലെ ഓട്ടപ്പറവ് ലെ സ്വീകരണം ഏറ്റുവാങ്ങി തൃക്കരിപ്പൂര്‍ മേഖലയിലെ പടന്നയില്‍ സമാപിക്കും.


Keywords: Kasargod-skssf-santheshayathra

Post a Comment

0 Comments

Top Post Ad

Below Post Ad