കാസര്‍കോട് (www.evisionnews.in) ; നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ഥം സംസ്ഥാന പ്രസിഡണ്ട് അബ്ബാസ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവന്തപുരത്ത് നിന്ന് 2ന് പ്രയാണമാരംഭിച്ച നീതി ബോധന യാത്ര 11ന് ജില്ലയില്‍ പ്രവേശിക്കും.
ജില്ലയില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മജീര്‍പള്ളം എന്നീ നാല് കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. വിവിധയിടങ്ങളിലെ സ്വീകരണയോഗങ്ങളില്‍ ജില്ലയിലെ മുഴുവന്‍ ശാഖകളുടെ നേതൃത്വത്തില്‍ തങ്ങളെ ഹാരാര്‍പ്പണം നടത്തും. സ്വീകരണ കേന്ദ്രത്തിലേക്ക് സ്‌കൗട്ടിന്റെയും ദപ്പിന്റെയും അകമ്പടിയോടെ തങ്ങളെ സ്വീകരിക്കും.
പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും കര്‍മ രംഗത്ത് സജീവമാകണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod-skssf-neethibodhana-yathra-11nu-grandfinale-abbasali shihab thangal
Post a Comment
0 Comments