Type Here to Get Search Results !

Bottom Ad

എസ്‌ഐയെ അസഭ്യം പറഞ്ഞകേസില്‍ 11 പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്


നീലേശ്വരം: (www.evisionnews.in(  എസ്‌ഐയെ അസഭ്യം പറഞ്ഞ കേസില്‍ 11 പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
നീലേശ്വരം മൂലപ്പള്ളിയിലെ സത്യന്‍ (44), പാലക്കാട്ടെ അഭിലാഷ് (31), ചിറപ്പുറത്തെ വിനു (30), പാലക്കാട്ടെ പ്രജിത്ത്(33), പട്ടേനയിലെ സുരേഷ് (33), ചിറപ്പുറത്തെ ഷൈജു, പാലക്കാട്ടെ ശ്രീരാജ് (32), പേരോലിലെ വിനോദ് (30), പട്ടേനയിലെ ബിജു (33), പട്ടേനയിലെ സതീശന്‍ (33), പാലക്കാട്ടെ ബിജു (35) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
2014 ജനുവരിയില്‍ ചിറപ്പുറത്ത് പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ എത്തിയവര്‍ ബഹളം വെക്കുകയും അന്നത്തെ നീലേശ്വരം എസ്‌ഐ എം ടി മൈക്കിളിനെ അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്.
പോലീസിനെ അസഭ്യം പറഞ്ഞ കേസ് കോടതി വിചാരണയ്ക്ക് എടുത്തുവെങ്കിലും പ്രതികളൊന്നും ഹാജരായില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.


Keywords: S.I, arrest warrent, court, S.I, Kanhagad, Nileshwar

Post a Comment

0 Comments

Top Post Ad

Below Post Ad