മുംബൈ (www.evisionnews.in): മലയാളിയുടെ പ്രിയപ്പെട്ട് പാട്ടുകാരി ശ്രേയാ ഘോഷാല്‍ വിവാഹിതയായി. ശൈലാദിത്യയാണ് വരന്‍. ബംഗാളി ആചാരപ്രകാരം വ്യാഴാഴ്ച രാത്രിയായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തത്.
2002ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്ര പിന്നണി സംഗീത രംഗത്തെത്തിയ ശ്രേയ വളരെ ചുരുങ്ങിയ കാലംകൊണ്ട് സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തി. ദേവദാസിലെ ഗാനത്തിന് ആ വര്‍ഷത്തെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും, മികച്ച സംഗീത പ്രതിഭക്കുള്ള ആര്‍ഡി ബര്‍മ്മന്‍ പുരസ്‌കാരവും ലഭിച്ചു.
നാലു തവണ മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും, അഞ്ച് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും ശ്രേയക്കു ലഭിച്ചിട്ടുണ്ട്. 2010-11 വര്‍ഷങ്ങളില്‍ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ശ്രേയ കരസ്ഥമാക്കിയിട്ടുണ്ട്.
Keywords: Natioanl-singer-marriage-mumbai-kerala-state-cinema-award
Post a Comment
0 Comments