Type Here to Get Search Results !

Bottom Ad

ഷിരിബാഗിലു ഗവ: സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണം: എം.എസ്.എഫ്

ഉളിയത്തടുക്ക: (www.evisionnews.in)  മധൂര്‍ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളായ ബദിയടുക്ക, പുത്തിഗെ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി ആശ്രയിക്കുന്ന ശിരിബാഗിലു ഗവ.വെല്‍ഫയര്‍ എല്‍.പി സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് മധൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി. 
യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് ഹെഡ് ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ മജീദ് പടഌഉദ്ഘാടനം ചെയ്തു. നിസാം ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് പടഌ അലി ഉളിയത്തടുക്ക, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സലീം പടഌസംസാരിച്ചു. 
എം.എസ്.എഫ് മധൂര്‍ പഞ്ചായത്ത് ഭാരവാഹികള്‍: ഷഫീഖ് ഹിദായത്ത് നഗര്‍ (പ്രസിഡണ്ട്), ഖാലിദ് പടഌ(ജനറല്‍ സെക്രട്ടറി) റാസിഖ് ഉളിയത്തടുക്ക (ട്രഷറര്‍) ഷമീം, ഹകീം പടഌ അജ്മല്‍ ചൂരി (വൈസ്.പ്രസി) റഷീദ് എസ്.കെ, മന്‍സൂര്‍ (ജോ.സെക്രട്ടറി)

evisionnews


Keywords: Shiribagilu, High school, M.S.F, Madhur Panchayath, Majeed Padla, Hidayath Nagar

Post a Comment

0 Comments

Top Post Ad

Below Post Ad