ന്യൂഡല്‍ഹി: (www.evisionnews.in) താന്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കില്ലെന്ന് വ്യക്തമാക്കി വിരേന്ദര്‍ സെവാഗ് രംഗത്ത്. അടുത്ത രണ്ട് വര്‍ഷം കൂടി താന്‍ ക്രിക്കറ്റില്‍ സജീവമാകുമെന്ന് വിരേന്ദര്‍ സെവാഗ് വ്യക്തമാക്കി. ഒരു റേഡിയോ ചാനല്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശം ഫോമിന്റെ പേരില്‍ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും സെവാഗിനെ ഒഴിവാക്കിയിരുന്നു.
താനിപ്പോഴും കളിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കുന്നില്ലെന്നുമായിരുന്നു വിരമിക്കലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സെവാഗിന്റെ പ്രതികരണം. കളിയെക്കുറിച്ചുമാത്രമാണ് ഇപ്പോള്‍ തന്റെ ചിന്ത. നിലവിലെ ഇന്ത്യന്‍ ടീമിന് ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Keywords: New Delhi, Virendar Shewag, radio channel, world cup squad, semi final, evisionnews
Post a Comment
0 Comments