Type Here to Get Search Results !

Bottom Ad

പീഡന ശ്രമം: ഏഴ് വയസ്സുകാരിയുടെ രഹസ്യ മൊഴിയെടുക്കും

നീലേശ്വരം (www.evisionnews.in) : മദ്രസയില്‍ ലൈംഗിക പീഡനശ്രമത്തിനിരയായ ഏഴുവയസുകാരിയുടെ രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി. നീലേശ്വരത്തെ ഒരു മദ്രസയിലാണ് ബാലികയെ അധ്യാപകനായ മലപ്പുറം സ്വദേശി നസീര്‍ സൈനി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. 

ഒരാഴ്ച മുമ്പാണ് സംഭവം. മദ്രസ അധ്യാപകനായ നസീര്‍ സൈനി മദ്രസയിലെ അടുക്കളയില്‍ വെച്ച് കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. ഇതു സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നസീര്‍ സൈനിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ നസീര്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. 

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നസീര്‍ സൈനി മലപ്പുറത്തേക്ക് കടന്നുവെന്നാണ് പോലീസ് നിഗമനം. ഇതിനിടയിലാണ് നീലേശ്വരം പോലീസ് ഏഴുവയസുകാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കുട്ടി പിന്നീട് പ്രതിയുടെയോ പ്രതിക്ക് വേണ്ടപ്പെട്ടവരുടേയോ സമ്മര്‍ദ്ദങ്ങളോ ഭീഷണിയോ കാരണം മൊഴി മാറ്റാനുള്ള സാധ്യത കണക്കിലെടുത്താണ് രഹസ്യ മൊഴിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.


Keywords: Kasaragod-nileshwer-sexual-harassment-naseer-teacher-investigation-stricted

Post a Comment

0 Comments

Top Post Ad

Below Post Ad