Type Here to Get Search Results !

Bottom Ad

ശിശുഭവനില്‍ 14കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്: പ്രതി വലയിലായതായി സൂചന

ചിറ്റാരിക്കാല്‍ (www.evisionnews.in) : മുംബൈ സ്വദേശിനിയായ 14 കാരി ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു ശിശുഭവനിവല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസില്‍ പ്രതിയായ മധ്യപ്രദേശ് സ്വദേശി പോലീസ് വലയിലായതായി സൂചന. മധ്യപ്രദേശ് സ്വദേശിയായ അജബിനെയാണ് പോലീസ് വലയിലാക്കിയിരിക്കുന്നത്. 

രണ്ടു മാസം മുമ്പാണ് ശിശുഭവനിലെ അന്തേവാസിയായ മുംബൈ പെണ്‍കുട്ടിയെ അന്യസംസ്ഥാന തൊഴിലാളിയായ അജബ് ബലാത്സംഗത്തിനിരയാക്കിയത്. ശിശുഭവനില്‍ ജോലിക്കെത്തിയ അജബ് പെണ്‍കുട്ടിയെ ഒരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

ശിശുഭവന്‍ അധികൃതര്‍ പ്രാര്‍ത്ഥനയ്ക്കായി പുറത്തുപോയ സമയത്തായിരുന്നു സംഭവം. ശാശീരിക അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ശിശുഭവന്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ശിശുഭവന്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം അജബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. മുംബൈ പെണ്‍കുട്ടിയെ ബാല്യകാലത്ത് തന്നെ മാതാവ് ഏതോ ട്രെയിനില്‍ ഉപേക്ഷിക്കുകയായിരുന്നു. 

ദിവസങ്ങളോളം ട്രെയിനില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച കുട്ടി ഒടുവില്‍ കോഴിക്കോട്ട് എത്തുകയും അധികൃതര്‍ ഇവിടത്തെ ഒരു ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കുകയും ചെയ്തു. കോഴിക്കോട്ടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നാലാംതരത്തില്‍ പഠിക്കുന്നതിനിടെ മാതാവിനെ കാണാനുള്ള ആഗ്രഹം പെണ്‍കുട്ടി കോണ്‍വെന്റിലെ കന്യാസ്ത്രീകളെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ പെണ്‍കുട്ടിയുമായി മുംബൈയിലെത്തി അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കേരളത്തില്‍ തിരിച്ചെത്തിക്കുകയും പിന്നീട് കടുമേനി സ്‌കൂളില്‍ ചേര്‍ക്കുകയുമായിരുന്നു.


Keywords: Kasaragod-kanhangad-mubmbai-sexual-harassment 

Post a Comment

0 Comments

Top Post Ad

Below Post Ad