ന്യൂയോര്‍ക്ക്: (www.evisionnews.in) വിമാനം പറത്തുന്നതിനിടെ സെല്‍ഫിയെടുക്കാനുള്ള പൈലറ്റിന്റെ ശ്രമം അപകടത്തിനു കാരണമായതായി അന്വേഷണ റിപ്പോര്‍ട്ട്. യുഎസിലെ കൊളറാഡോയില്‍ കഴിഞ്ഞ വര്‍ഷം നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പല വിമാന ദുരന്തങ്ങളുടെയും കാരണങ്ങളെക്കുറിച്ച് പുതിയ സംശയം ഉയര്‍ത്തുന്നു.
കഴിഞ്ഞ വര്‍ഷം മേയില്‍ കൊളറാഡോയില്‍ നടന്ന ഈ ചെറുവിമാനാപകടത്തില്‍ പൈലറ്റും ഒരു യാത്രക്കാരനുമാണ് കൊല്ലപ്പെട്ടത്. പൈലറ്റ് അമൃത്്പാല്‍ സിങ് തന്റെ ക്യാമറയിലും മൊബൈലിലുമായി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന കണ്ടെത്തലിലാണ് അമേരിക്കന്‍ ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ്. വിമാനത്തിന് സാങ്കേതികത്തകരാര്‍ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് വിമാന ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴാണ് അതീവ ഗൗരവമുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പല വിമാന ദുരന്തങ്ങളുടെയും സാങ്കേതിക കാരണങ്ങളെക്കുറിച്ച് വ്യക്തതയില്ലാതിരിക്കെ രാജ്യാന്തര അന്വേഷണ ഏജന്‍സികള്‍ വിരല്‍ ചൂണ്ടുന്നത് പൈലറ്റുമാരുടെ അശ്രദ്ധയിലേക്കാണ്.
വിമാനം പറത്തുന്നതിനിടെ മദ്യപിക്കുകയും ഉറങ്ങുകയും ചെയ്ത പൈലറ്റുമാര്‍ പലവട്ടം ശിക്ഷണ നടപടിക്കും വിധേയരായി. ഇതിനു പിന്നാലെയാണ് റോഡപകടങ്ങള്‍ക്കെന്ന പോലെ ആകാശ ദുരന്തത്തിനും സെല്‍ഫി ഭ്രമം കാരണമായെന്ന കണ്ടെത്തലുണ്ടാവുന്നത്. കൊളറാഡോയില്‍ പറന്നുയര്‍ന്ന വിമാനം പൂര്‍ണമായി പ്രവര്‍ത്തിക്കുന്നതിനു മുന്‍പുതന്നെ പൈലറ്റ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചുവെന്നത് നെഞ്ചിടിപ്പോടെ മാത്രമെ കേള്‍ക്കാനാകു.
Keywords: flight, crashed, pilot, U.S, Collarado
Post a Comment
0 Comments