വിദ്യാനഗര്‍ (www.evisionnews.in): മഞ്ചത്തടുക്കയില്‍ പള്ളിയുടെ ഓഫീസിന് മുന്‍വശത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ച നിലയില്‍. പള്ളിയിലെ ജീവനക്കാരന്‍ അണങ്കൂര്‍ തുരുത്തി കെകെ പുറത്തെ അബദുര്‍ റഹ്മാന്റെ ആക്ടീവ സ്‌കൂട്ടറാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വീട്ടില്‍ നിന്ന് പള്ളിയിലെത്തിയ അബ്ദുര്‍ റഹ്മാന്‍ പള്ളി ഓഫിസിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയിട്ടതായിരുന്നു. ബാങ്ക് വിളിച്ച് നിസ്‌ക്കരിച്ചതിന് ശേഷം നടക്കാന്‍ പുറത്തേക്ക് പോയി 6.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് സ്‌കൂട്ടര്‍ കത്തിനശിച്ചത് ശ്രദ്ധയില്‍പെട്ടത്.
അബ്ദുര്‍റഹ് മാന്റെ പരാതിയില്‍ വിദ്യാഗര്‍ പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്‌കൂട്ടര്‍ കത്തിച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod-vidyanagar-scooter-friday-fired-
Post a Comment
0 Comments