Type Here to Get Search Results !

Bottom Ad

ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി

ദുബൈ (www.evisionnews.in): ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ ദി നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അനുമതി നല്‍കി. അടുത്ത അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 2.92 മുതല്‍ 5.84 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാം. സ്‌കൂളുകളുടെ വാര്‍ഷിക നിലവാര കണക്കെടുപ്പ് പ്രകാരമാണ് സ്‌കൂളുകളെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കുക. ഔട്ട്സ്റ്റാന്‍ഡിങ് ആയി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ക്ക് 5.84 ശതമാനം ഫീസ് വര്‍ധിപ്പിക്കാം.

മികച്ച സ്‌കൂളുകള്‍ക്ക് 4.38 ശതമാനവും സ്വീകാര്യം, അസ്വീകാര്യം എന്നിവയ്ക്ക് 2.92 ശതമാനവും ഫീസ് വര്‍ധിപ്പിക്കാവുന്നതാണ്. നിത്യച്ചെലവ്, ഉപയോക്തൃ വിലനിലവാര സൂചിക, ശമ്പളം, വാടക തുടങ്ങിയവ ഉള്‍പ്പെടുന്ന സ്‌കൂള്‍ പ്രവര്‍ത്തന ചെലവ് എന്നിവ അടിസ്ഥാനമാക്കി പുതിയ എജുക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്‌സ്(ഇസിഐ) തയ്യറാക്കിയിട്ടുണ്ട്. സ്‌കൂളുകളുടെയും രക്ഷിതാക്കളുടെയും ചെലവുകള്‍ താരതമ്യപ്പെടുത്തിയ ശേഷമാണ് ഫീസ് ഘടന നിശ്ചയിച്ചതെന്ന് കെഎച്ച്ഡിഎ റഗുലേഷന്‍സ് ആന്‍ഡ് പെര്‍മിറ്റ്‌സ് കമ്മീഷന്‍ തലവന്‍ മുഹമ്മദ് ദാര്‍വിഷ് പറഞ്ഞു.


Keywords: international-gulf-news-private-school-dubai-fees-increased-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad