ക്രൈസ്റ്റ്ചര്‍ച്ച്: (www.evisionnews.in) ഏകദിന റണ്‍വേട്ടയില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ മറികടന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 12 റണ്‍സെടുത്തപ്പോഴാണ് പോണ്ടിംഗിന്റെ 13,704 റണ്‍സെന്ന റെക്കോര്‍ഡ് സംഗക്കാര മറിടകടന്നത്.
ആദം മില്‍നെയുടെ പന്ത് ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്ത് ബൗണ്ടറിയടിച്ചാണ് സംഗ കരിയറിലെ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടത്. റണ്‍വേട്ടയില്‍ ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഇനി സംഗയുടെ മുന്നിലുള്ളത്. 18,426 റണ്‍സുമായി സച്ചിന്‍ ഏകദിന റണ്‍വേട്ടയില്‍ സംഗയേക്കാള്‍ ബഹുദൂരം മുന്നിലാണ്.
Keywords: Christ Church, Sree Lanka, Kumar Sangakkara, Newzeland, Leg side, Sachin Tendulkar
Post a Comment
0 Comments