Type Here to Get Search Results !

Bottom Ad

ലോകം ഉറ്റുനോക്കുന്ന സാംസങ്ങ് ഗ്യാലക്‌സി എസ് 6 മാര്‍ച്ചില്‍

www.evisionnews.in

ന്യൂഡല്‍ഹി: (www.evisionnews.in)  സാംസങ്ങ് ഗ്യാലക്‌സി എസ് 6 സ്മാര്‍ട്ട് ഫോണ്‍ മാര്‍ച്ച് മാസത്തില്‍ ലോഞ്ച് ചെയ്യും. മാര്‍ച്ച് 2 മുതല്‍ 6 വരെ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുക. വലിയ പ്രതീക്ഷയോടെ ലോകം കാത്തിരിക്കുന്ന ഫോണാണ് സാംസങ്ങ് ഗ്യാലക്‌സി എസ് 6. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സാംസങ്ങ് ഗ്യാലക്‌സി എസ് 5 ല്‍ നിന്നും കുറേ വ്യതിയാനങ്ങള്‍ വരുത്തിയാണ് ഗ്യാലക്‌സിഎസ് 6 നിര്‍മ്മിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഗ്യാലക്‌സി എസ് 5 പ്രതീക്ഷിച്ച വിജയമായില്ല. ആദ്യപാദത്തില്‍ പ്രതീക്ഷിച്ച വില്‍പന സൃഷ്ടിക്കാന്‍ ഗ്യാലക്‌സി എസ് 5 ന് സാധിച്ചിരുന്നില്ല. ഗ്യാലക്‌സി എസ് 5ന്റെ പരാജയത്തെ തുടര്‍ന്ന് കമ്പനി ഗ്യാലക്‌സി ആല്‍ഫ പുറത്തിറക്കി. മെറ്റാലിക് ബോഡിയോടുകൂടിയ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണായിരുന്നു ഗ്യാലക്‌സി ആല്‍ഫ.
സമാനമായ മെറ്റാലിക് ബോഡിയോടുകൂടിയായിരിക്കും ഗ്യാലക്‌സി എസ്6 അവതരിപ്പിക്കുക. സാംസങ്ങിന്റെ എക്‌സിനോസ് ചിപ്പായിരിക്കും ഗ്യാലക്‌സി എസ് 6 ല്‍ ഉപയോഗിക്കുക. 2കെ സ്‌ക്രീന്‍, രണ്ട് എഡ്ജിലേയ്ക്കും വളഞ്ഞ സ്‌ക്രീനുകള്‍, വേഗതയേറിയ 4ജി റേഡിയോസ്, 64ജിബി സ്‌റ്റോറേജ് ഓപ്ഷന്‍, മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്, 3000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി തുടങ്ങിയവയാണ് പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍.


Keywords: evisionnews.in, Technology, Samsung, Galaxy S 6, March, Mobile world congress

Post a Comment

0 Comments

Top Post Ad

Below Post Ad