ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബിയിലെ ആദ്യ മല്‍സരത്തില്‍ സിംബാബ്‌വെയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 339 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങ് ആരംഭിച്ച സിംബാബ്‌വെ 6 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 32 റൺസ് എന്ന നിലയിലാണ്.
ഡേവിഡ് മില്ലറിന്റെയും (138 നോട്ടൗട്ട്), ജെപി ഡുമിനിയുടെയും (115 നോട്ടൗട്ട്) സെഞ്ചുറി കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്. ഇരുവരും ചേർന്നുള്ള 256 റൺസ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിലെ ലോക റെക്കോഡാണ്. 2013ൽ ഡബ്ലിനിൽ അയർലൻഡിനെതിരെ ഇംഗ്ലണ്ടിന്റെ രവി ബോപ്പാറയും മാർഗനും ചേർന്ന് ഉയർത്തിയ 225 റൺസിന്റെ റെക്കോഡാണ് മില്ലർ - ഡുമിനി സഖ്യം മറികടന്നത്.
ഇന്നിങ്സിന്റെ തുടക്കത്തിൽ സിംബാബ്‌വെയുടെ മികച്ച ബോളിങ്ങിനു മുന്നിൽ, ഒരു ഘട്ടത്തിൽ നാലു വിക്കറ്റിന് 83 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ട ദക്ഷിണാഫ്രിക്ക, പിന്നീട് മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. ഏഴു റണ്‍സെടുത്ത ഡി കോക്കിനെ തെന്‍ഡായ് ചിതരയും 11 റണ്‍സെടുത്ത ഹഷിം അംലയെ തിനാഷെ പനിയന്‍ഗരയും പുറത്താക്കി. ഡു പ്ലെസിസ് (24) എൽട്ടൺ ചിഗുംബുരയ്ക്കു വിക്കറ്റ് നൽകി മടങ്ങി. പിന്നാലെ ഡിവില്ലിയേഴ്സും (25 റൺസ്) പുറത്തായി. ടോസ് നേടിയ സിംബാബ്്വെ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹാമില്‍ട്ടണിലാണ് മൽസരം.
Keywords: Zimbave, Dumini, Miller, world record, South Afric, Elton Chimbara,
Post a Comment
0 Comments