Type Here to Get Search Results !

Bottom Ad

ആര്‍.എസ്.എസ് ജന ശക്തി സംഗമത്തിന് ഗണവേഷ ധാരികള്‍ എത്തിത്തുടങ്ങി

www.evisionnews.in

വിദ്യാനഗര്‍: (www.evisionnews.in)  വിദ്യാനഗര്‍ ഗവ.കോളേജ് മൈതാനിയില്‍ നടക്കുന്ന ആര്‍.എസ്.എസ് റവന്യൂ ജില്ലാ സംഘിക്കില്‍ അണി നിരക്കാന്‍ കാല്‍ ലക്ഷത്തോളം ഗണവേഷ ധാരികള്‍ കാസര്‍കോട്ടെത്തി. പുതിയ ബസ് സ്റ്റാന്റ്, ഉളിയത്തടുക്ക, രാംദാസ് നഗര്‍, നാലാംമൈല്‍ എന്നിവിടങ്ങളില്‍ നിന്നാണ് വൈകുന്നേരം 3ന് പഥസഞ്ചലയനം ആരംഭിക്കുക.

നാലു പഥ സഞ്ചലനങ്ങളും മൈതാനിയില്‍ സംഗമിക്കും. മൂന്നു നഗരസഭകളില്‍ നിന്നും 38 പഞ്ചായത്തുകളില്‍ നിന്നുമായി കാല്‍ ലക്ഷം ഗണവേഷധാരികള്‍ സംഗമത്തില്‍ അണിനിരക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മൈതാനിയിലേയ്ക്കു പ്രവേശനം അനുവദിക്കും. പാസില്ലാത്തവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. 4.15ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ബ്രിഗേഡിയര്‍ ഐ.എന്‍.റായ് മംഗലാപുരം അധ്യക്ഷത വഹിക്കും. മേജര്‍ ബി.എ നഞ്ചപ്പ, കൊടക് മുഖ്യാതിഥി ആയിരിക്കും. അഖില ഭാരതീയ കാര്യകാരിണീ സദസ്യന്‍ എസ്.സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും. കേരള പ്രാന്തസഹ സംഘം ചാലക് കെ.കെ ബലറാം തുടങ്ങിയവര്‍ സംബന്ധിക്കും.


Keywords: RSS Jana Shakthi samgamam, Gana vesha Dharikal, evisionnews, Vidyanagar Govt. College, Uliyathaduka, Ramdas nagar 

Post a Comment

0 Comments

Top Post Ad

Below Post Ad