Type Here to Get Search Results !

Bottom Ad

മൂന്ന് വര്‍ഷത്തില്‍ മുപ്പത്തിയൊന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച: 55കാരനും സഹായിയായ 15കാരനും അറസ്റ്റില്‍

തൃശൂര്‍ (www.evisionnews.in) :മൂന്നു കൊല്ലം കൊണ്ടു മുപ്പത്തിയൊന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ 55കാരനും സഹായിയായ 15കാരനും അറസ്റ്റില്‍. വര്‍ക്കല ഭജനമഠം വീട്ടില്‍ ജയരഞ്ജനെയും സഹായിയായ പതിനഞ്ചുകാരനെയുമാണ് സിറ്റി പൊലീസ് മേധാവി ജേക്കബ് ജോബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 


evisionnews

മൂന്നു വര്‍ഷത്തിനുള്ളില്‍ തൃശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 31 ക്ഷേത്രങ്ങളില്‍നിന്നു ലക്ഷങ്ങള്‍ വിലവരുന്ന തിരുവാഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും സംഘം കവര്‍ച്ച ചെയ്തതായി സംഘം സമ്മതിച്ചു. ജില്ലയില്‍ മാത്രം എട്ടു ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് മോഷണക്കേസില്‍ ഇയാള്‍ പോലീസിന്റെ പിടിയിലായത്. 

അഞ്ചുവിളക്കിനു സമീപത്തുനിന്നു ജയരഞ്ജന്‍ അറസ്റ്റിലാകുമ്പോള്‍ പാലക്കാട് ജില്ലയിലെ ക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച തിരുവാഭരണവും പുലിനഖങ്ങളും 26,000 രൂപയും കൈവശമുണ്ടായിരുന്നു. 10 വര്‍ഷമായി കിടപ്പാടമില്ലാത്ത ജയരഞ്ജന്‍ കുടുംബത്തോടൊപ്പം ലോഡ്ജുകളിലായിരുന്നു താമസം. ഇലക്ട്രീഷനായിരുന്ന ജയരഞ്ജന് ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ സമ്പര്‍ക്കമില്ലായിരുന്നു. ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നു മഹാരാഷ്ട്രക്കാരിയെ വിവാഹം കഴിച്ച ഇയാള്‍ക്ക് ആദ്യ ഭാര്യയില്‍ മകനും മകളുമുണ്ട്.

ബിസിനസ് ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞു ലോഡ്ജില്‍ മുറിയെടുത്ത ശേഷം ബസില്‍ സഞ്ചരിച്ചു മോഷണത്തിനുള്ള ക്ഷേത്രങ്ങള്‍ കണ്ടുവയ്ക്കുന്ന ജയരഞ്ജന്‍ പുലര്‍ച്ചെ ക്ഷേത്രത്തില്‍ എത്തി പാലഭിഷേകം നടത്തണമെന്നു പറഞ്ഞു ശാന്തിക്കാരനെ പരിചയപ്പെടും. ശ്രീകോവിലിനകത്തു വിലപിടിപ്പുള്ള വസ്തുക്കളുണ്ടോ എന്നും ശ്രീകോവിലില്‍നിന്നു ശാന്തിക്കാരന്‍ മാറുന്നതും തിരികെയെത്തുന്നതുമായ സമയമേതൊക്കെയെന്നും മനസിലാക്കിയതിന് ശേഷമാണ് കവര്‍ച്ചക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നത്. 


Keywords: Kerala-trisur-temple-lodge-robbery-marriage-business-arrest-police

Tags

Post a Comment

0 Comments

Top Post Ad

Below Post Ad