കൃത്യ അളവിലുള്ള ജില്ലികളുപയോഗിച്ചല്ല ടാറിംങ്ങ് നടത്തുന്നതെന്നും ഇതില്‍ അഴമതിയുണ്ടെന്നും ആരോപിച്ചാണ് റോഡ് പ്രവൃത്തി തടഞ്ഞത്. ആദ്യമായിട്ടാണ് ഈ വാര്‍ഡില്‍ റോഡ് പ്രവൃത്തിക്ക് 14 ലക്ഷം രൂപ അനുവദിച്ചതെന്നും ഹൊസ്ദുര്‍ഗ് മുതല്‍ കൊഴക്കുണ്ട് വരെ ഒരു കിലോ മീറ്റര്‍ റോഡ് പ്രവൃത്തിക്കാണ് ഇത്രയും തുക നീക്കിവെച്ചതെന്നും ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ കൊഴക്കുണ്ട് മുതല്‍ ചെമ്മട്ടംവയല്‍ വരെ പ്രവൃത്തി നടത്തുന്നതിന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും വാര്‍ഡ് കൗണ്‍സിലര്‍ സി കെ വത്സലന്‍ പറഞ്ഞു. വിവരമറിഞ്ഞ് വത്സലന് പുറമെ മറ്റു കൗണ്‍സിലര്‍മാരായ സി ശ്യാമള, എച്ച് ആര്‍ ശ്രീധരന്‍, എഞ്ചിനീയര്‍ കമലാക്ഷന്‍ എന്നിവര്‍ സ്ഥലത്തെത്തി.
Keywords: Road taring, auto driver, Kanhangad, evisionnews.in, autodrivers,
Post a Comment
0 Comments