Type Here to Get Search Results !

Bottom Ad

മതം പ്രകടനാത്മകമാകരുത് ഡിവൈ.എസ്.പി ടി.പി.രഞ്ജിത്ത്

കാസര്‍കോട്: (www.evisionnews.in)മനുഷ്യ നന്മയ്ക്കുവേണ്ടി പ്രയത്‌നിക്കേണ്ട മതവിശ്വാസികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയിലുള്ള പ്രകടനാത്മകമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാസര്‍കോട് ഡിവൈ.എസ്.പി ടി.പി.രഞ്ജിത്ത് പറഞ്ഞു. ദൈവത്തോട് അടുക്കാന്‍ രഹസ്യമായി ചൊല്ലേണ്ട ദൈവ കീര്‍ത്തനങ്ങള്‍ പോലും മറ്റുള്ളവര്‍കേള്‍ക്കാനും എണ്ണം തികയ്ക്കാനും വേഗത്തിലും വാശിക്കുംവേണ്ടി ചൊല്ലുന്ന അവസ്ഥയാണുള്ളത്. മതങ്ങളുടെ പേരില്‍ റോഡില്‍ ഇറങ്ങി ബഹളമായ അന്തരീക്ഷമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 
evisionnews


കാസര്‍കോട്ടു നടക്കുന്ന ഇന്‍സൈറ്റ് എക്‌സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെരീഫ് തളങ്കര അധ്യക്ഷത വഹിച്ചു. ഹസ്സന്‍ അന്‍സാരി, സവാദ് സലഫി, അബ്ബാസ് ബീഗം പ്രസംഗിച്ചു. 

ഇന്‍സൈറ്റ് എക്‌സിബിഷന് തിരക്കേറി

കാസര്‍കോട്: കാസര്‍കോട് ചൗക്കി പെരിയഡുക്കയില്‍ നടക്കുന്ന ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം പ്രൊഫ് കോണിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പി.ബി.ഗ്രൗണ്ടില്‍ ആരംഭിച്ച ഇന്‍സൈറ്റ് എക്‌സിബിഷന് തിരക്കേറി. സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് ആളുകളാണ് എക്‌സിബിഷന്‍ കാണാനെത്തുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ വിവിധ രൂപങ്ങളും മനുഷ്യശരീരത്തിന്റെ അല്‍ഭുതകരായ പ്രവര്‍ത്തനങ്ങളും ഖബറിന്റെ രൂപവുമാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. 
പുസ്തക പ്രദര്‍ശനം, ഗൈഡന്‍സ് സെന്റര്‍, പ്രൊഫ്‌കോണ്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൈകുന്നേരം പ്രഭാഷണവും നടക്കുന്നു.

keywords : kasaragod-msm-profcorn--exhibition-dysp-ranjith

Post a Comment

0 Comments

Top Post Ad

Below Post Ad