കാസര്‍കോട്: (www.evisionnews.in)ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങളും കൊലപാതകങ്ങളും നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പി-ആര്‍.എസ്.എസ്.ശക്തികളുടെ ഗൂഢാലോചനയും അണിയറ പ്രവര്‍ത്തനങ്ങളും പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. ആര്‍.എസ്.എസ്. നടത്തിയ വിജയശക്തി സംഗമത്തോടനുബന്ധിച്ച് ബോവിക്കാനം, പൊവ്വല്‍ പ്രദേശങ്ങളില്‍ നടത്തിയ അക്രമങ്ങളും കൊള്ളയും ആസൂത്രിതമായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും വധിക്കുകയും കൊള്ളയടിക്കുകയുംചെയ്യുന്നത് ബി.ജെ.പി.ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത് കാസര്‍കോടിനെ കലാപഭൂമിയാക്കി കൊലപാതകമടക്കമുള്ള ആക്രമങ്ങള്‍ മുഖ്യ തൊഴിലാക്കിമാറ്റിയ ഗുണ്ടാ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്ന പാര്‍ട്ടിയായി ബി.ജെ.പി. അധപതിച്ചിരിക്കുന്നു.
പിതാവിന്റെ മുന്നില്‍വെച്ച് മകനെ അതിക്രൂരമായി കൊലപ്പെടുത്തിയവര്‍ ഒട്ടനവധി കൊല, വധശ്രമകേസുകളിലെ സ്ഥിരം പ്രതികളും അറിയപ്പെടുന്ന ബി.ജെ.പി-ആര്‍.എസ്.എസ്-യുവമോര്‍ച്ച പ്രവര്‍ത്തകരുമാണ്. ഒരു നേരത്തെ കഞ്ഞിക്കുപോലും വകയില്ലാത്ത പ്രതികള്‍ക്കുവേണ്ടി ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന പ്രമുഖ അഭിഭാഷകരും ബി.ജെ.പിയുടെ സംസ്ഥാന, ദേശീയ നേതാക്കളായ വക്കീലന്മാരുമാണ് ഹാജരാകുന്നത്. ഇത് അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സംസ്ഥാന, ദേശീയ തലത്തില്‍ ബി.ജെ.പി ഗൂഢാലോചന നടക്കുന്നതുവെന്നതിന്റെ തെളിവാണ്. നിയമലംഘനം നടത്തി സമ്മേളനങ്ങളും അക്രമങ്ങളും നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണം. ആര്‍.എസ്.എസ്. അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
keywords : kasargod-riots-a-abdhulrahman
Post a Comment
0 Comments