Type Here to Get Search Results !

Bottom Ad

റവന്യൂ അദാലത്ത്: പുതിയ പരാതികള്‍ നല്‍കാന്‍ അവസരം

ദുര്‍ബലജനവിഭാഗങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍  ഊര്‍ജ്ജിത നടപടി


കാസര്‍കോട് (www.evisionnews.in): ഫെബ്രുവരി പത്തിന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ നടക്കുന്ന റവന്യൂ സര്‍വ്വെ അദാലത്തില്‍ പുതിയ പരാതികള്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. 

ഇതുവരെ പരാതികള്‍ നല്‍കാത്തവര്‍ക്ക് അദാലത്തില്‍ മന്ത്രിക്ക് നേരിട്ട് പരാതികള്‍ നല്‍കാം. നേരത്തെ അപേക്ഷ നല്‍കിയവര്‍ക്കുളള ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും മന്ത്രി വേദിയില്‍ വിതരണം ചെയ്യും. 10841 പരാതികളാണ് അദാലത്തിലേക്ക് ഇതുവരെ ലഭിച്ചത്. ഇതില്‍ 90ശതമാനം പരാതികളും തീര്‍പ്പ് കല്‍പ്പിച്ചു. ബാക്കിവരുന്ന പരാതികള്‍ അദാലത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും. ഒക്‌ടോബര്‍ 31 വരെ തീര്‍പ്പ് കല്‍പ്പിക്കാനുളള 9375 പരാതികളും നവംബര്‍ ഒന്നുമുതല്‍ പുതുതായി ലഭിച്ച 1466 പരാതികളുമാണ് പരിഗണിക്കുന്നത്.

അദാലത്തിന് മുന്നോടിയായി ജില്ലയിലെ ദുര്‍ബല വിഭാഗങ്ങളുടെ അപേക്ഷകളിലും പരാതികളിലും തീര്‍പ്പ് കല്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം നടപടി ഊര്‍ജിതമാക്കി. വില്ലേജ് ഓഫീസര്‍മാര്‍ക്ക് എഡിഎംഎച്ച് ദിനേശന്‍ ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കി. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കെട്ടികിടക്കുന്ന തീര്‍പ്പ് കല്‍പ്പിക്കേണ്ട പരാതികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

കൈവശഭൂമിക്ക് പട്ടയം, ലക്ഷംവീട് കോളനി നിവാസികള്‍ക്ക് പട്ടയം, മിച്ചഭൂമിയില്‍ താമസിക്കുന്നവരുടെ പട്ടയപ്രശ്‌നം, പുഴ,കടല്‍ പുറമ്പോക്കുകളില്‍ താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍, പഞ്ചായത്ത് ഭൂമിയിലും വ്യവസായ വകുപ്പിന്റെ അധീനതയിലുമുളള ഭൂമിയിലും താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന് പരിഹരിക്കാന്‍ കഴിയുന്നവ വളരെ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനാണ്  നടപടി സ്വീകരിക്കുന്നത്. റവന്യൂ മന്ത്രിയുടെ  തീരുമാനത്തിന് വിധേയമായി തീര്‍പ്പാക്കാണ്ടേവ  പത്തിന് അദാലത്തില്‍ പരിഗണിക്കും.



Keywords: Kasaragod-revenue-request-february-adoor-prakash

Post a Comment

0 Comments

Top Post Ad

Below Post Ad