മാഡ്രിഡ്: (www.evisionews.in) അത്‌ലറ്റികോ മാഡ്രിഡിനോടേറ്റ കനത്ത പരാജയത്തിനു ശേഷം റയല്‍ മാഡ്രിഡ് വിജയ വഴിയില്‍ തിരിച്ചെത്തി. സാന്റിയാഗോ ബെര്‍ണബൂവില്‍ നടന്ന മത്സരത്തില്‍ ഡെപോര്‍ട്ടിവോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഇസ്‌കോയും ബെന്‍സേമയുമാണ് റയലിന് വേണ്ടി ഗോളുകള്‍ നേടിയത്.
എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് അത്‌ലറ്റികോയോടേറ്റ പരാജയത്തിന് ശേഷം ആന്‍സലോട്ടിക്കും കൂട്ടര്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഈ വിജയം. ഇരുപത്തിരണ്ടാം മിനിറ്റില്‍ ഇസ്‌കോയാണ് ആദ്യ ഗോള്‍ നേടിയത്. അര്‍ബെലോവയുടെ ക്രോസില്‍ നിന്നുമായിരുന്നു ഗോള്‍. എഴുപത്തിമൂന്നാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ പാസില്‍ നിന്നും ബെന്‍സേമ രണ്ടാമത്തെ ഗോളും നേടി.
2013ന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ മൂന്ന് ക്ലബ് മത്സരങ്ങളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്‌കോര്‍ ചെയ്യാതെ പോകുന്നത്.
ജയത്തോടെ പോയിന്റ് പട്ടികയില്‍ ലീഡ് നേടിയ റയല്‍ വീണ്ടും അത്‌ലറ്റികോയെയും ബാഴ്‌സലോണയെയും സമ്മര്‍ദത്തിലാക്കി. 23 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റാണ് റയലിനുള്ളത്. 22 മത്സരങ്ങളില്‍ നിന്ന് 53 പോയിന്റുള്ള ബാഴ്‌സ രണ്ടാം സ്ഥാനത്താണ്. അത്‌ലറ്റികോയ്ക്ക് 50 പോയിന്റാണുള്ളത്.
Keywords: Real, Goal, Christiano, Win, Athalatico Madrid, Deportive, Isco, Benzema
ഇന്ന് നടക്കുന്ന മത്സരത്തില്‍ ബാഴ്‌സലോണ ലെവന്റെയെ നേരിടും.
Post a Comment
0 Comments